എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 നവംബർ 22, വ്യാഴാഴ്‌ച


ലജ്ജിച്ചു എന്‍ തൂലിക തുമ്പും

Gothic Comments




കണ്ടു നില്‍പ്പൂ ഞാന്‍ തകര്‍ന്ന മനസ്സോടെ
കരുണയും സ്നേഹവും നഷ്ടപെട്ട ചിലര്‍
ഇനിയും നിലക്കാത്ത ഉറ്റവര്‍ തന്‍ നിലവിളികള്‍
നഷ്ടപെട്ടത് ഉറ്റവര്‍ക്ക് തന്നെ
ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പെടാപാട് പെടുന്നു ചിലര്‍
ആ ജീവിതം നശിപിച്ചു കളയാന്‍ ശ്രമിക്കുന്നു മറ്റു ചിലര്‍
എഴുതുവാന്‍ പേന എടുത്ത എന്‍ കൈകളില്‍
വേണ്ടെന്ന ഭാവം നിറഞ്ഞുവെങ്കിലും
എഴുതാതെ വയ്യ എന്‍ രോഷമത്രയും
തീര്‍ക്കട്ടെ ഞാന്‍ ഈ തൂലിക തുമ്പിനാല്‍
എന്തിനു വേണ്ടി നിങ്ങള്‍ ഈ ഹീന കൃത്യം ചെയ്തു
പഴിച്ചു പരസ്പരം അധികാര മോഹവും ധനമോഹവും
കൊണ്ട് നടന്നു എന്ത് നേടി നിങ്ങള്‍
ലജ്ജിച്ചു എന്‍ തൂലിക തുമ്പും
താനേ അടഞ്ഞു എന്‍ പുസ്തകതാളും

അഭിപ്രായങ്ങളൊന്നുമില്ല: