തൂവല്‍ സ്പര്‍ശം
എന്നെ സ്നേഹിക്കുന്നോ? എന്ന് എനിക്ക് അറിയില്ല
നിനക്കായ് എന്നില്‍ നിറയുന്ന പ്രണയത്തിനു താളമിടാന്‍
ആ സ്വരമൊന്നു കേള്‍ക്കുവാന്‍ ഏറെ കൊതിച്ചു ഞാന്‍
ആ മുഖമൊന്നു കാണുവാന്‍ ഏറെ കാത്തിരിപ്പൂ ഞാന്‍
രാവും പകലും പരസ്പരം കാത്തിരിക്കുന്ന പോലെ
ഞാന്‍ അടുത്ത് വരുമ്പോള്‍ നീ യാത്ര പറയുന്നു
ഒരേ ഒരു വാക്ക് മാത്രം നല്‍കുന്നു
നാളെയും കാണും നമ്മള്‍ ,
ആഴിയുടെ അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്ന മുത്ത് ചിപ്പി പോലെ
നിന്‍ മനസിലെ സ്നേഹമാകുന്ന
മുത്ത് ചിപ്പി തേടി അലയുകയാണ് ഞാന്‍
കാറ്റിന്റെ ഗതിക്കൊപ്പം നീങ്ങുന്ന കടലാസ് തോണി
ആയി ഞാന്‍
ആകാശത്തിന്റെ അതിര് തേടി
ചിറകുകള്‍ വീശി പറന്നു ഞാന്‍
അതിരൊന്നും കണ്ടില്ല ഞാന്‍
അതിരില്ലാത്ത , അറ്റമില്ലാത്ത , സ്നേഹം
അനുഭൂതിയായ് എന്നില്‍ നിറയുന്ന നേരത്ത്
തൂവല്‍ സ്പര്‍ശം പോലെ
എന്‍ മനം എന്നോട് വീണ്ടും ചൊല്ലി
അവന്‍ എന്നെ ഒരു പാട് സ്നേഹിക്കുന്നു ... ഞാന്‍ അറിയുന്നു



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ