എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2011 നവംബർ 30, ബുധനാഴ്‌ച

ഈ മഴയില്‍ നിനക്കായ്









മഴയുടെ ശക്തി പിന്നെയും കൂടി .

അലറിയടിക്കുന്ന തിരമാലകളെ പോലെ

മഴത്തുള്ളികള്‍ ആര്‍ത്തു ഉല്ലസിക്കുന്നു

എന്റെ നെഞ്ചിലേക്ക് നീ പകര്‍ത്തിയ സ്നേഹം പോലെ

അലറിയടിക്കുന്ന ഈ മഴത്തുള്ളികളില്‍

നിന്റെ സ്നേഹത്തിന്റെ തീവ്രത ഞാന്‍ അറിയുന്നു

മഴയെ എനിക്ക് പേടിയാണെന്ന് ഞാന്‍ അന്ന് നിന്നോട് പറഞ്ഞപ്പോള്‍

നീ തനിച്ചായി എന്ന തോന്നല്‍ നിന്നില്‍ വരുമ്പോള്‍

ഒരു പേമാരിയായ് നീ വരുമെന്നും

അപ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കുമെന്നും പറഞ്ഞതിന്റെ പൊരുള്‍

ഇപ്പോള്‍ ഞാന്‍ അറിയുന്നു

ഇന്നീ മഴയത് ഞാന്‍ തനിച്ചിരിക്കുമ്പോള്‍

അറിയാതെ ഓര്‍ത്തു പോകുന്നു അന്നാ

മഴയില്‍ നിനക്കായ്‌ ഞാന്‍ തന്നൊരു സ്നേഹ ചുംബനം

മഴ പിന്നെയും ശക്തി കൂടി ..

അവളുടെ സ്നേഹത്തിന്റെ തീവ്രത അറിയിച്ചു കൊണ്ട് ..

പിന്നെയും തുള്ളിച്ചാടി മഴത്തുള്ളികള്‍

എന്‍ ജനാലക്കരുകില്‍ പെയ്തു വീണു








Image Hosting






2011 നവംബർ 25, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ ഏകാദശി.....എനിക്ക് ഇപ്പൊ ഓര്‍മ്മ വരുന്നത് കഴിഞ്ഞ ഏകാദശി ആണ് ..




ഗുരുവായൂര്‍ ഏകാദശി


കണ്ണിലെ കൃഷ്ണമണി പോലെന്‍ കണ്ണന്‍
മനസ്സിലെ നിറദീപം എന്‍ കണ്ണന്‍
കണ്ടിട്ടും തൊഴിതിട്ടും മതി വരാതെ
എന്നും എന്‍ ഉള്ളില്‍ എന്‍ കണ്ണന്‍...


എനിക്ക് ഇപ്പൊ ഓര്‍മ്മ വരുന്നത്
കഴിഞ്ഞ ഏകാദശി ആണ് ..
എന്ത് തിരക്കായിരുന്നു അവിടെ ..ക്യൂവില്‍ നിന്ന് മടുത്തു .
അയ്യോ ഈ കണ്ണന്‍ പ്രിയപ്പെട്ടവന്‍ ആണോ ഏല്ലാവര്‍ക്കും? എനിക്ക് ദേഷ്യം വന്നു .


എന്റെ മാത്രം എന്ന് ഞാന്‍ മനസ്സില്‍ കരുതിയതാ
ചെന്ന് നോക്കിയപ്പോള്‍ അവിടെ ജന സമുദ്രം
ആദ്യം ആയാണ് ഞാന്‍ ഏകാദശി തൊഴാന്‍ പോകുന്നത്
വ്രതം ഒന്നും ഇല്ല കേട്ടോ അറിയാതെ ചെന്ന് പെട്ടതാ
അവന്‍ എന്നെ ക്യൂവില്‍ നിര്‍ത്തി നരകിച്ചു.
അയ്യോ പോലീസിനോട് എല്ലാം എനിക്ക് ദേഷ്യം തോന്നി
അവന്റെ ഒക്കെ ഒരു ജാട!
അതിന്റെ കൂടെ മഴയും, അതും കുറെ നനഞ്ഞു .
എന്നാലും ഞാന്‍ കണ്ടിട്ടേ പോകു എന്ന വാശിയില്‍ ആയിരുന്നു
എന്നോടാ അവന്റെ കളി..
ഈ പ്രാവശ്യം ഞാന്‍ കിഴക്കേ നടയിലാ ക്യൂ നിന്നത്
എപ്പോഴും പടിഞ്ഞാറെ നടയില്‍ സ്ത്രീകള്‍ ഉള്ള ക്യൂവിലാണ് നില്‍ക്കാറുള്ളത്
അത് കൊണ്ട് പെട്ടന്ന് കയറി തൊഴാന്‍ പറ്റും
പക്ഷെ ഏകാദശിക്ക് പോലീസിന്റെ ഒരു ജാട
60 വയസ് ആയവരെ മാത്രേ അതിലെ വിടൂ
അത് കൊണ്ട് ഞാന്‍ കിഴക്കേ നടയില്‍ പോയി നിന്നു
ചെന്നു നോക്കിയപ്പോള്‍ മഞ്ജുള ആല്‍ വരെ ക്യൂ
പിന്നെ പറയാനുണ്ടോ കഥ നില്‍കതന്നെ 
എന്നാലും വേണ്ടില്ല
അവനെ കണ്ടിട്ട് തന്നെ ബാക്കി കാര്യം
അപ്പൊ ദാ എന്നെ പരീക്ഷിക്കാന്‍ എന്ന പോലെ ...........
അവന്‍ എന്റെ മേല്‍ മഴ ആയി പെയ്യ്തു തുടങ്ങി
ഞാന്‍ ആരാ മോള്‍..!
ഞാന്‍ വിട്ടു കൊടുക്കില്ല
ഞാന്‍ അവിടെ നിന്നു അവനെ സ്വീകരിച്ചു
നില്‍പ്പിനു കാഠിന്യം ഏറി വരുന്നു
അവനു എന്നെ പറ്റി ഒരു ചിന്ത ഇല്ല
അവനു സമയത്തിന് തിന്നണം, 
വെള്ളം കുടിക്കണം,  ഒരുങ്ങണം
അതിനു വേണ്ടി ഇടക്ക് ഇടക്ക് വാതില്‍ അടക്കും
ഇതൊക്കെ ഞാന്‍ കണ്ടലോ? 
അവന്‍ ഒരു ഒരുങ്ങുന്നത് ഞാന്‍ കണ്ടാല്‍ അവനു നാണം
പിന്നെ തിന്നുന്നത് കണ്ടാല്‍ ഞാന്‍ കൊതിവിടും അത്രേ ..!
അത് കൊണ്ട് വാതില്‍ അടച്ചു അടച്ചു കളിക്കുവാ അവന്‍
പിന്നെ ഞാന്‍ എല്ലാം അങ്ങ് സഹിച്ചു
അങ്ങനെ വിടാന്‍ പാടില്ലല്ലോ
എന്തായാലും ഇഴഞ്ഞു ഇഴഞ്ഞു അവന്റെ അടുക്കല്‍ എത്തി
അപ്പൊ അവന്റെ ഒരു കള്ള ചിരി
എന്തിനാണെന്ന് അറിയാമോ
ഞാന്‍ മുഴുവന്‍ നനഞ്ഞു നില്കുവല്ലേ
അതിന്റെ കൂടെ സാരിയും
പിന്നെ പറയണോ കഥ
അവനു കളിയാക്കാന്‍ അത്രയും തന്നെ ധാരാളം
എനിക്ക് ചെറുതായി ദേഷ്യം വന്നു
എന്നാലും ഞാന്‍ അവനെ ഒന്ന് നോക്കി
അമ്പമ്പോ...........!!!
അവന്റെ ഒരു സ്റ്റൈല്‍
ഒരു ചുമന്ന കോണകം
കയ്യില്‍ ഓടക്കുഴല്‍
തലയില്‍ കിരീടം
പിന്നെ കുറെ മാല
അവന്റെ ഒരു വളിച്ച ചിരിയും..
എല്ലാവരെയും ഞാന്‍ പറ്റിച്ചേ എന്ന് പറഞ്ഞ ഒരു ചിരി ഉണ്ടല്ലോ അത് തന്നെ
പിന്നെ കൂടുതല്‍ ടൈം നിന്നു നോക്കാന്‍ പറ്റില്ല
തിരക്ക് അല്ലെ തള്ളി തള്ളി വിടുവല്ലേ
എന്നാലും ഒറ്റ നോട്ടത്തില്‍ അവനെ ആകെ ഞാന്‍ ഒന്ന് നോക്കി
അവനെ കണ്ടു മതിയാകാതെ ഞാന്‍ ഒന്ന് കൂടി എത്തി നോക്കി
ഗണപതിയെ തൊഴുതു പിന്നില്‍ വന്നു
അവിടെ കുറെ നേരം നിന്നുഎന്തോ മനസിന്‌ ഒരു സമാധാനം പോലെ
ആരോ എന്നോട് കൂടെ ഉള്ളത് പോലെ ഞാന്‍ ഒറ്റക്ക് അല്ല എന്ന തോന്നല്‍
പിന്നെ ഹനുമാനെ തൊഴുതു ഇറങ്ങാന്‍ നേരം
 അവിടെ നിന്ന ഒരു ദേവസ്വം ബോര്‍ഡിലെ ആള്‍ എനിക്ക് ഒരു അര്‍ച്ചന തന്നു
ദക്ഷിണ കൊടുത്ത് ഞാന്‍ ഇറങ്ങി മനസില്ലാ മനസോടെ
എനിക്ക് ഇനിയും കാണണം എന്ന് ഞാന്‍ കണ്ണനോട് രഹസ്യമായി പറഞ്ഞു
അവന്‍ പറഞ്ഞു ഇപ്പൊ തിരക്കല്ലേ ഈ തിരക്കെല്ലാം 
കഴിഞ്ഞു നമുക്ക് കാണാം എന്ന് അവന്‍ എന്നോട് ചെവിയില്‍ പറഞ്ഞു
ഞാന്‍ പതുക്കെ തലയാട്ടി തിരിഞ്ഞു നടന്നു
..................................
പക്ഷെ എനിക്ക് പിന്നെ കാണാന്‍ പറ്റിയില്ല
ഇപ്പൊ ഞാന്‍ നാട്ടില്‍ ഇല്ല അവനു അറിയാം.
എല്ലാം,എന്നെ, എന്റെ മനസ്സ്,ഞാന്‍ എന്താണെന്നു,
എന്റെ അവസ്ഥ, എല്ലാം എല്ലാം അവനു മാത്രം അറിയാം
എന്റെ മാത്രം കണ്ണന്‍ ....


വൃശ്ചിക മാസത്തിലെ ശുക്ല പക്ഷ ഏകാദശി. അന്നാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനാചരണം നടത്തുന്നത്. കൂടാതെ, ഭഗവാന്‍ കുരുക്ഷേത്ര ഭൂമിയില്‍ വെച്ച്‌ അര്‍ജ്ജുനന്‌ ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന്‌ ഉണ്ട്.
നാമ ജപ ഘോഷ യാത്രയും രഥ ഘോഷ യാത്ര യുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ആയിര ക്കണക്കിനു നെയ്‌ വിളക്കാണ്‌ ഇന്നു തെളിയുക.രാത്രി വിളക്കെഴുന്നള്ളിപ്പാണ്‌ മറ്റൊരു ചടങ്ങ്‌. നാലാം പ്രദക്ഷിണത്തി ല്‍ ഭഗവാ ന്‍ എഴുന്നള്ളും. ഭഗവാന്റെ സ്വ ര്‍ ണ്ണക്കോലം പുന്നത്തൂ ര്‍ കോട്ടയിലെ പ്രധാന കരിവീരനു സ്വന്തം. പണ്ടുകാലത്ത് ഇത് ഗുരുവായൂ ര്‍ കേശവനവകാശപ്പെട്ടതായിരുന്നു. പുല ര്‍ ച്ച യോടെ കൂത്തമ്പലത്തി ല്‍ ദ്വാദശിപ്പണ സമ ര്‍ പ്പണം ആരംഭിക്കും. അടുത്ത ദിവസം രാവിലെ വരെ അതുതുടരും. പിന്നീട് നടയടച്ചു കഴിഞ്ഞാ ല്‍ പിന്നെ വൈകുന്നേരമേ തുറക്കാള്ളൂ.





2011 നവംബർ 24, വ്യാഴാഴ്‌ച

അവളെ ഇന്ന് ഒരു പാട് വിഷമിച്ചു ഞാന്‍







അവളെ ഇന്ന് ഒരു പാട് വിഷമിച്ചു ഞാന്‍ , കാത്തിരിപ്പിന്റെ വേദനയും സുഖവും എല്ലാം ഞാന്‍ ഇതിനു മുന്പും അനുഭവിച്ചിട്ടുണ്ട് . പക്ഷെ അപ്പോള്‍ എല്ലാം ഒരു കള്ള ചിരിയുമായി എന്റെ പുറകില്‍ വന്നു കണ്ണ് പൊത്തിയിരുന്നു അവള്‍ .. പക്ഷെ ഇന്ന് എന്ത് പറ്റി? അവളുടെ കുസൃതികളില്‍ ചിരികള്‍ വിടരുമ്പോള്‍ അവള്‍ ഒരു പാട് സന്തോഷിച്ചിരുന്നു . അവളോട്പറയാതെ ഞാന്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അവള്‍ ഒരു പാട് വിഷമിചിരുന്നോ ? അതോ പിണങ്ങി മുറിയുടെ മൂലയില്‍ ചെന്ന് നില്‍ക്കുമായിരുന്നുവോ ? അറിയില്ല .. പിണക്കം കൂടുമ്പോള്‍ നഖങ്ങളില്‍ അണിഞ്ഞ ചായങ്ങള്‍ എല്ലാം
ഉരച്ചു കളയുമായിരുന്നു അവള്‍ .. അണിഞ്ഞൊരുങ്ങി യില്ലെങ്കിലും നീയെന്‍ കൊച്ചു സുന്ദരി പെണ്ണല്ലേ എന്ന് ഞാന്‍ പറയുമ്പോള്‍ കൂടുതല്‍ ഒലിപ്പീര് വേണ്ട എന്ന് പറഞ്ഞവള്‍ ദേഷ്യം പിടിക്കുമായിരുന്നു .. മൌനം അവളില്‍ നിറയുമ്പോള്‍ എന്റെ തമാശകള്‍ അവളില്‍ പിന്നെയും ദേഷ്യം നിറച്ചിരുന്നുവോ? ഇന്നിപ്പോള്‍
പിരിഞ്ഞിരിക്കുമ്പോള്‍ എന്റെ മുന്നില്‍ ജേതാവിനെ പോലെ അവള്‍ മുന്നേറുകയാണ് .. എന്റെ സ്നേഹത്തെക്കാള്‍ എത്രയോ മടങ്ങ്‌ സ്നേഹം എനിക്ക് നല്‍കി കൊണ്ട് ....








എന്നെ മാടി വിളിക്കുന്ന അരുവി






ആര്‍ദ്രമാം സ്നേഹം തുളുമ്പുന്ന മേഘക്കീറില്‍
സുഖനിദ്രയില്‍ കഴിയുവാന്‍ ഞാന്‍ ആഗ്രഹിക്കട്ടെ
വെള്ളത്തുള്ളി യായ് അടര്‍ന്നു വീണ്‌ അരുവിയുടെ മാറില്‍
പതിക്കുവാന്‍ എന്നെ മാടി വിളിക്കുന്ന അരുവിയുടെ കളനാദത്തില്‍
ഞാന്‍ മയങ്ങി പോവുകയില്ല
അടരുവാന്‍ വയ്യ ഇനിയും
മയക്കത്തില്‍ എപ്പോഴോ കൈവിട്ടു പോയി ഞാന്‍
അരുവിയുടെ കൈകളില്‍ പതിച്ചതും
വാരിയെടുതെപ്പോഴോ ഞാന്‍ അറിയാതെ അരുവിന്‍ തന്‍
കരങ്ങളില്‍ മുഴുകി ഒഴുകുവാന്‍ തുടങ്ങിയോ
ഈ ജീവിതം എത്ര സുന്ദരം ,
മേഘക്കീറില്‍ ഉറങ്ങി ഞാന്‍ പുറം ലോകമറിയാതെ
മേലെ മേഘകീര്‍ എന്നെ നോക്കി അപ്പോഴും പുഞ്ചിരിച്ചു കൊണ്ടേ യിരുന്നു
അവനില്‍ നിന്നും ഒളിക്കുവാന്‍ ഞാന്‍ അരുവിയുടെ ആഴങ്ങളിലേക്ക് പതിച്ചു ..
അരുവിയുടെ കള നാദം ഇപ്പോള്‍ നിലച്ചിരിക്കുന്നു
രൌദ്രഭാവത്തോടെ പാറക്കൂട്ടങ്ങളെ തട്ടി അകന്നു
എന്നെ പോലെ യുള്ള ഒരു പാട് വെള്ളതുള്ളികളെ വേദനിപ്പിച്ചു
കുതിച്ചു പായുകയാണ്
എന്‍ മേഘകീര്‍ തന്നെ എന്‍ സ്വര്‍ഗം
വന്നു ചേര്‍ന്നൊരു സൂര്യകിരണ മെന്നെയും
വാരിയെടുത്തു എത്തിച്ചു മേഘകീറിന്‍ മടിയിലെന്നെ ...




2011 നവംബർ 22, ചൊവ്വാഴ്ച

എന്റെ ഓര്‍മ്മകള്‍


എടീ .. ഇവിടെ വാടീ .. എത്ര നേരമായി നിന്നെ വിളിക്കുന്നു ? നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട് ആ തോട്ടിനരുകില്‍ പോകരുത് എന്ന് .. ഇവളെ കൊണ്ട് ഞാന്‍ തോറ്റല്ലോ ഈശ്വരാ .. അമ്മൂമ്മേ ഞാന്‍ ഒറ്റക്കല്ല .. ഞാന്‍ അവനു കൂട്ട് നില്‍ക്കുവാ . അമ്പഴങ്ങ പറിച്ചു തരം എന്ന് പറഞ്ഞു അവനാ ഇങ്ങോട്ട് കൊണ്ട് വന്നെ .. കൊഞ്ചി കൊഞ്ചി അവള്‍ പറഞ്ഞു . ആണോ ഡാ ? അമ്മൂമ്മയുടെ ചോദ്യം കേട്ട് മരത്തില്‍ ഇരുന്നിരുന്ന കണ്ണന്‍ ചാടിയിറങ്ങി . അയ്യോ അമ്മൂമ്മേ ഇവള്‍ കള്ളം പറയുവാ , ഇവളെ എന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നെ , അമ്പഴങ്ങ പറിച്ചു തരാന്‍ പറഞ്ഞു . ഇത് കേട്ടതും കള്ള കരച്ചിലോടെ ഞാന്‍ അമ്മൂമ്മയെ ഓടി ചെന്ന് കെട്ടിപിടിച്ചു അയ്യോ എന്റെ മോള്‍ കരയല്ലേ . ഡാ കണ്ണാ നീ നുണ പറയണ്ട . എന്റെ മോള്‍ അങ്ങനെ പറയില്ല . ഇഷ്ടം പോലെ അമ്പഴങ്ങ പറിച്ചത് വീട്ടില്‍ ഉണ്ടല്ലോ ? അല്ല അമ്മൂമേ ഇവളാ .. എന്നെ .. പറഞ്ഞു മുഴുമിപിക്കാന്‍ അവനെ അമ്മൂമ്മ സമ്മതിച്ചില്ല ..ചാഞ്ഞു കിടന്ന തെങ്ങില്‍ നിന്നും ഓലതുമ്പു വലിച്ചു കീറി പച്ച ഈര്‍ക്കില്‍ എടുത്തതും കണ്ണന്‍ ഓടെടാ ഓട്ടം .

എന്നെ തിരിഞ്ഞു കണ്ണിറുക്കി ഓടുന്ന കണ്ണന്റെ ആ നിഷ്കളങ്കമായ മുഖം എന്റെ മനസ്സില്‍ ഇപ്പോളും ഉണ്ട് . വര്‍ഷങ്ങള്‍ക്ക് ശേഷംഅവന്റെ മടിയില്‍ കിടന്നു ഇതെല്ലം പറഞ്ഞു ചിരിക്കുമ്പോള്‍ അമ്മൂമ്മയെ പറ്റിച്ച ആ ദിവസങ്ങള്‍ ഓര്‍ത്തു കിടക്കുമ്പോള്‍ ഒരു വിഷമം മാത്രം .. അമ്മൂമ്മ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. അടുത്ത ജന്മത്തിലും അമ്മൂമ്മയുടെ പേരകുട്ടിയായാല്‍ മതി എനിക്ക് .. എന്റെ കൊച്ചു കുസൃതികളിലും പുഞ്ചിരിയോടെ സ്നേഹം പകരുവാന്‍ ..



സ്നേഹം തിരിച്ചു കിട്ടാന്‍ വാശി കാണിക്കരുത് ..


 Image
വെറും ചില വാക്കുകളില്‍ ഒതുങ്ങുന്നതല്ല പ്രണയം ..

സ്നേഹം അത് തുടങ്ങിയാല്‍ പിന്നെ

സാക്ഷാല്‍ ഭഗവാന്‍ വന്നു പറഞ്ഞാലും

അവിടെ ഒരു അപ്പീലും ഇല്ല .

അമ്മ സ്നേഹം ആണ് .

അവിടെ സഹനവും ക്ഷമയും എല്ലാം ഉണ്ട്

അമ്മയോട് മാത്രം അല്ല .

കുഷ്ടരോഗിയോടും സ്നേഹം തോന്നാം .

അത് മനസ്സുകള്‍ തമ്മിലുള്ള എന്താ പറയുക ..

സ്നേഹത്തെ പറ്റി നിര്‍വചിക്കാന്‍ വാക്കുകള്‍ ഇല്ല .

എന്ത് പറഞ്ഞു തുടങ്ങണം എന്ത്

പറഞ്ഞു അവസാനിപ്പിക്കണം അറിയില്ല .

സ്നേഹം തിരിച്ചു കിട്ടാന്‍ വാശി കാണിക്കരുത് ..

തിരിച്ചു കിട്ടും എന്ന് കരുതി സ്നേഹിക്കയും അരുത് ..


2011 നവംബർ 21, തിങ്കളാഴ്‌ച

ഞാനിന്നെകനായ്


 Image



അറിഞ്ഞതില്ല .. നിന്നെ ഞാന്‍ അറിഞ്ഞതില്ല

അറിയിച്ചിരുന്നില്ല .. നിന്നെ ഞാന്‍ അറിയിച്ചതുമില്ല

നിന്നിലെ മൌനം എന്നില്‍ നിറച്ചത്

നിറയുന്ന വിഷാദം മാത്രം ..

വിരിയുന്ന പൂക്കളിലും , അലയുന്ന കാറ്റിലും

നിന്നെ തേടിയലഞ്ഞു ഞാന്‍

എന്റെ കാതുകളില്‍ ഇനിയും നിന്റെ സ്വരങ്ങള്‍ പതിയുമോ ?

നിന്റെ കാല്പാടുകള്‍ പതിഞ്ഞ ഈ തീരത്ത്

ഞാനിന്നെകനായ്


പിണക്കം മാറിയ നിന്‍ മുഖവും ..മഴ തോര്‍ന്ന ആകാശവും ...


 Image


പിണക്കം മാറിയ നിന്‍ മുഖവും ..മഴ തോര്‍ന്ന ആകാശവും ...
സ്വപ്നത്തില്‍ പതിയെ ചലിക്കുന്ന നിന്‍ മിഴികളും ...
പാടത്തെ തെളി നീരില്‍ കളിക്കുന്ന കുഞ്ഞു മീനും
വാശി പിടിച്ചു കരഞ്ഞു നനഞ്ഞ നിന്‍ കവിളുകളും ..
പുലരിയില്‍ പൂക്കളില്‍ തങ്ങി നില്‍ക്കുന്ന നനുത്ത ബാഷ്പവും
വഴക്കുകളില്‍ വിരിയുന്ന നിന്‍ ചെറു പുഞ്ചിരിയും ..
ഇടിയോടു കൂടിയ മിന്നലും ..
സ്നേഹാര്‍ദ്ര മാകുന്ന ഈ വരികളും ..
പുഴ പോലെ ഒഴുകുന്ന നിന്‍ സ്നേഹവും
അറിയുന്നുവോ എന്‍ മകളെ ഈ അച്ഛന്റെ വിരഹ നൊമ്പരമിനിയും നീ ..





2011 നവംബർ 17, വ്യാഴാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുവാന്‍ എനിക്ക് ഏറെ ഇഷ്ടം





ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുവാന്‍ എനിക്ക് ഏറെ ഇഷ്ടം
നാടിനെ ഓര്‍ക്കുന്ന നേരത്ത് വിരിയുന്നു സന്തോഷം എന്നുമെന്നും
കണ്ടിട്ടും കാണാന്‍ കൊതിയാകുന്നതും
എന്റെ നാടിന്റെ അഴക്‌ തന്നെ
കണ്ടത് മുഴുവാന്‍ ഞാന്‍ ചൊല്ലാന്‍ തുടങ്ങിയാല്‍
ആദ്യമേ മനസ്സില്‍ നിറയുന്ന പെരുമഴക്കാലം
എന്നാലും പറയാതെ വയ്യ
ചെകുത്താന്മാര്‍ തന്‍ വിളയാട്ടമിന്നും
പഠിച്ചെടുക്കണം നാം തെറ്റുകളില്‍ നിന്നുമിനിയും
നല്ലതിനെ മറച്ചു വെച്ചും ഇല്ലായ്മയെ പെരുപ്പിച്ചും
സ്വയം താഴുന്ന ജനത്തെ എന്ത് ചെയ്യാന്‍
കുറവുകളും നേട്ടങ്ങളും


മനസ്സിലാക്കി
ഒരുമിച്ചു മുന്നേറുവാന്‍
ഉയരത്തിലുള്ള സൌധങ്ങള്‍ പണി തുയര്‍തുന്നതല്ല നാടിന്റെ പുരോഗതി
ജന ജീവിത നിലവാരം ഉയര്‍ത്താന്‍ യന്ജിക്കുമാ ഭരണ ചക്രം എന്ന് വരും ??
നിനച്ചിരിക്കാതെ എന്റെ കയ്യില്‍ പതിച്ച മഴത്തുള്ളിയില്‍
ഇപ്പോഴും എന്‍ നാടിന്റെ കുളിര് കാണാതെ കാണുന്നു ഞാന്‍ ..
ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുവാന്‍ എനിക്ക് ഏറെ ഇഷ്ടം
ഇപ്പോഴും .........



2011 നവംബർ 15, ചൊവ്വാഴ്ച

നീ എന്നും എന്‍ കുറുമ്പി

 Image




പിണങ്ങി തിരിഞ്ഞു നില്‍ക്കുമ്പോള്‍
കൊഞ്ചലില്‍ വിരിയുന്ന പരിഭവം ചൊല്ലുമ്പോള്‍
എന്റെ മനസ്സ് സ്നേഹാര്‍ദ്ര മാകുന്നു
വഴക്കിട്ടു തിരിഞ്ഞു നടക്കുമ്പോള്‍
അവളുടെ കുപ്പിവളകളുടെ നാദം എനിക്കെന്നും അനുഭൂതി
മുറ്റത്തെ മുല്ലവള്ളിയില്‍ വിരിഞ്ഞ മുല്ല മൊട്ടുകള്‍
അവളുടെ മുടിയിഴകളില്‍ വിരിഞ്ഞപ്പോള്‍
എന്റെ മാറില്‍ തല ചായ്ച് എന്നോട്
കവിതകള്‍ ചൊല്ലി തരുമ്പോള്‍
മുടിയിഴകളില്‍ തലോടി നിന്നെ ഉറക്കുവാന്‍
കൊതിക്കുന്നു മനമിപ്പോഴും
പാതി മയങ്ങുന്ന നേരത്ത് മെല്ലെ
തലോടി ചൊല്ലി ഞാന്‍ നീ എന്നും എന്‍ കുറുമ്പി പൈതലല്ലേ





എന്റെ ശകാരം











അന്ജതയും അവിവേകവും കൊണ്ട് ഞാന്‍ പൊഴിച്ച ശകാരങ്ങള്‍

നിന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചിരുന്നോ ?

മുന്‍വിധികളില്‍ യാത്ര ചെയ്തിരുന്ന ഞാന്‍

നിന്റെ വേദനകളെ അറിയാതെ പോയി

വാക്കുകളില്‍ വിഷം നിറച്ചു കൂരമ്പുകള്‍ വിട്ടപ്പോള്‍

പുഞ്ചിരിച്ചു കൊണ്ട് നീ

എന്നെ തഴുകി എന്റെ അടുത്തിരുന്നു ..

പാപ ഭാരത്താല്‍ മുറിവേറ്റു പിടയുന്ന വേളയിലും

മനസ്സിന്റെ ആഴങ്ങളില്‍ ഞാന്‍ കണ്ടെത്തിയത്

നിന്റെ നിഷ്കളങ്ക മായ സ്നേഹത്തിന്റെ

തണുത്ത നീരുറവകള്‍ ആയിരുന്നു








2011 നവംബർ 11, വെള്ളിയാഴ്‌ച

അവളുടെ ഈ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ എനിക്ക് സാധിക്കുമോ ?









ഇന്ന് അവളുടെ മുഖത്തെ തെളിച്ചം ഞാന്‍ ശ്രദ്ധിച്ചു
ആ തെളിച്ചതിനുള്ളിലെ നീറുന്ന ഹൃദയത്തിന്റെ വേദന
ഞാന്‍ അറിയണമെന്ന് ഞാന്‍ വാശി പിടിച്ചു
പലപ്പോഴും അവളുടെ വാശികള്‍ക്ക് മുന്നില്‍
വഴങ്ങിയിരുന്ന ഞാന്‍ ഇതിനു വേണ്ടി
വാശിപ്പിടിക്കുന്ന അവളോട് എന്ത് പറയണം എന്ന്
ഒരു നിമിഷം വേദനയോടെ ചിന്തിച്ചു
എങ്ങനെയൊക്കെ കൂട്ടിയാലും കിഴിച്ചാലും
ഒരു ഉത്തരം മാത്രം അവള്‍ക്ക് കൊടുക്കാന്‍ കഴിയുന്നുള്ളൂ ..
നീ ...
നീ ആണ് എനിക്ക് വേണ്ടത് എന്ന
സത്യം ...
പക്ഷെ അവള്‍ക്ക് വേണ്ടത്‌ ആ ഉത്തരം അല്ല
ഞാന്‍ വേറൊരു ആളുടെതാകണം എന്ന
അവളുടെ ആവശ്യം എങ്ങനെ ഞാന്‍ അവള്‍ക്ക് സാധിച്ചു കൊടുക്കും

അവള്‍ എന്നെ ഒരു പാട് സ്നേഹിക്കുന്നു
അത് കൊണ്ടാണ് ഇങ്ങനെ ഒരു ആവശ്യം
അവള്‍ പറയുന്നതും ..
വയ്യ അവളോട് വഴക്ക് കൂടാന്‍
എനിക്ക് വയ്യ വേദനിപ്പിക്കാന്‍ വയ്യ
പക്ഷെ അവളുടെ ആവശ്യം സാധിച്ചു കൊടുക്കാനും
എനിക്ക് ആവില്ല
ഞാന്‍ എന്ത് ചെയ്യണം ?
കുപ്പി വളയിട്ട കൈകള്‍ ഞാന്‍ പതിയെ മെല്ലെ നെഞ്ചോട് ചേര്‍ത്തു
അപ്പോഴും അവള്‍ പുഞ്ചിരിച്ചു
കൊണ്ട് പറഞ്ഞു
ഏട്ടന്‍ എന്നെ മറക്കണം
എനിക്ക് നിന്റെ
ജീവിതത്തില്‍ സന്തോഷം തരാന്‍ കഴിയില്ല
അവളെ എനിക്ക് മനസിലാകുന്നുണ്ട്
പക്ഷെ അവളുടെ സ്ഥാനത്ത് വേറൊരാളെ കാണാന്‍
എനിക്ക് കഴിയുന്നില്ല
ആരും തെറ്റി ധരിക്കല്ലേ അവള്‍ ഒരിക്കലും
എന്നെ വഞ്ചിച്ചു പോവുകയല്ല കേട്ടോ
അവളുടെ ഹൃദയ വേദന
ഞാന്‍ കാണുന്നു
ആ മനസിന്റെ പിടച്ചില്‍ .. എനിക്ക് കാണാം
എന്നാലും അവളുടെ ഈ ആഗ്രഹം സാധിച്ചു
കൊടുക്കാന്‍ എനിക്ക് സാധിക്കുമോ ?












2011 നവംബർ 10, വ്യാഴാഴ്‌ച

മനസ്സെ ത്താ ദൂരം കണ്ണുകള്‍ക്ക് എത്തി ചേരാന്‍ ആകുമോ ?








കണ്ണുകള്‍ക്ക് എത്താത്ത ദൂരം മനസ്സ് എത്തി ചേരുന്നു
മനസ്സെ ത്താ ദൂരം കണ്ണുകള്‍ക്ക് എത്തി ചേരാന്‍ ആകുമോ ?
മനസ്സിന്റെ മടിത്തട്ടില്‍ വിരിയുന്ന മോഹങ്ങള്‍ അല്ലയോ
കണ്ണുകളില്‍ തിളക്കമായ് വിരിയുന്നത് ?
എത്ര ദൂരവും താണ്ടുവാന്‍ കണ്ണുകളെ
നയിക്കുന്നതും മനസെന്ന അക കണ്ണുകള്‍ അല്ലയോ ?
കണ്ണിനും മനസ്സിനും ഒരേ ലക്‌ഷ്യം ആകുമ്പോള്‍
മനുഷ്യന്റെ സ്നേഹത്തിനും പൂര്‍ണ്ണത കൈ വരുമോ ?
അക കണ്ണും പുറം കണ്ണും ഒന്ന് ചേരുമ്പോള്‍ അല്ലയോ
മനുഷ്യന്‍ മനുഷ്യനായി തീരുന്നതും




ഈ വെറുപ്പിനു കാരണം അത് തന്നെയല്ലേ ?








 

എന്നെ നീ എത്ര മാത്രം വെറുക്കുന്നു വോ

അത്രമേല്‍ നിന്നില്‍ എന്‍ സ്നേഹം നിറച്ചിടും ഞാന്‍

എന്റെ നിമിഷങ്ങളെ യുഗങ്ങളാക്കി നീ

അടുക്കുമ്പോള്‍ അകലുന്ന നിഴല്‍ പോലെ

എങ്ങനെ കാണിച്ചാലും , കൊടുത്താലും

പിന്നെയും പോര പോര എന്ന് മാത്രം ഉള്ള പരാതി

ഈ വെറുപ്പിനു കാരണം അത് തന്നെയല്ലേ ?

ഞാന്‍ ഒരു നിഴലായ്

നീയാകുന്ന ഇരുട്ടില്‍ മരിച്ചു കൊള്ളാം .. ..







2011 നവംബർ 8, ചൊവ്വാഴ്ച

പറഞ്ഞു തീരാത്ത എന്റെ മോഹങ്ങള്‍ ... ഇനിയും ബാക്കി .










ആ മടിയില്‍ തല വെച്ച് ഒന്നു മയങ്ങുവാന്‍ ..


മൂക്കിന്‍ തുമ്പത്ത് വിരിയുന്ന ദേഷ്യം കാണുവാന്‍ ..



വഴക്ക് കൂടുവാന്‍ . മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കാന്‍ .



ആ സുന്ദര വിരലുകളില്‍ പതിയെ തലോടുവാന്‍



മുടിയിഴകളില്‍ പതിയെ ഒളിക്കുവാന്‍..



ഞാവല്‍പഴ കണ്ണുകളിലെ തിളക്കം കാണുവാന്‍ ..



കവിളുകളിലൂടെ അധരങ്ങളില്‍



നിറയുന്ന പുഞ്ചിരി കാണുവാന്‍ .



പിണങ്ങി ഇരിക്കുമ്പോള്‍ നീ എന്റേതല്ലേ



എന്ന് പറഞ്ഞു മാറോട് ചേര്‍ത്ത് നെറുകയില്‍ തലോടുവാന്‍ ..



പറഞ്ഞു തീരാത്ത എന്റെ മോഹങ്ങള്‍ ... ഇനിയും ബാക്കി ..



http://t2.gstatic.com/images?q=tbn:ANd9GcRJNAA22CW6bdm6ORO2VTKkrQfj23_vJl5t2SunnA9dRF9kpeNtVpHk7tE



2011 നവംബർ 7, തിങ്കളാഴ്‌ച

ഞാന്‍ തനിച്ചു പോകാന്‍ നീ സമ്മതിക്കുമോ ?


 Image



ഈ വിസ്താരം ഏറിയ വഴി അവസാനിക്കുകയാണ്



ഒരു പാട് ചിരിച്ചും കളിച്ചും നമ്മള്‍ താണ്ടിയ ഈ വഴി




ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചും കടന്നു നീങ്ങിയ വഴി




പരസ്പരം പുകഴ്ത്തിയും പോരടിച്ചും നടന്നു നീങ്ങിയ വഴി




ഇനി അവശേഷിക്കുന്നത് കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കടന്നു പോകാന്‍ മാത്രം കഴിയുന്ന വഴി




ഈ വഴിയില്‍ നാം ഒരുമിച്ചു പോകുവാന്‍ കഴിയുമോ ?




നിന്നെ തനിച്ചു വിടാന്‍ എനിക്ക് ആകില്ല ..




ഞാന്‍ തനിച്ചു പോകാന്‍ നീ സമ്മതിക്കുമോ ?




വിഷാദം പൂകി നീ തളരുന്ന ഈ നേരത്ത്




നീലാകാശം നിറയെ ചിറകു വിടര്‍ത്തി പക്ഷിയായ് ഞാന്‍




നിന്നെയും വാരിയെടുത്ത് യാത്ര തുടര്‍ന്നു ...







http://t1.gstatic.com/images?q=tbn:ANd9GcQu5x6yebHUMeP4eR9xfmmhfhgEF8xsP-X1k1t8Uic2SFqg-dSo6RJA5G9B

കളങ്കമില്ലാത്ത സ്നേഹം

 Image



പൊള്ളുന്ന വെയിലിലും ചോരാത്ത മനോ വീര്യം
അത് തന്നെയായിരുന്നു അവരുടെ ജീവിത വിജയവും .
പ്രതിസന്ധികള്‍ ഓരോന്നായി മറി കടക്കുംമ്പോളും
അയാളുടെ മനസ്സില്‍ അവളുടെ ആത്മ വിശ്വാസത്തിന്റെ
പ്രതി ധ്വനി അലയടിച്ചിരുന്നു.


ഓരോ വിഷമത്തിലും സന്തോഷത്തിലും
ഒരിക്കലും മതിമറക്കാതെ അവര്‍ ജീവിതത്തെ നേരിട്ടു.
വീഴച്ചക്ളിലൂടെ ഉയരത്തില്‍ കയറാന്‍ അവര്‍ പഠിച്ചു .
ഓരോ ദിവസവും മറ്റുള്ളവരുടെ നന്മക്ക് വേണ്ടി
എന്തെങ്കിലും ചെയ്യണമെന്നു അവളായിരുന്നു
അയാളെ ഓര്‍മിപിച്ചിരുന്നത്.
അതിലൂടെ അവര്‍ തങ്ങളുടെ ജീവിതത്തില്‍ ആനന്ദം കണ്ടെത്തിയിരുന്നു .
പരസ്പരം പഴി ചാരല്‍ അല്ല ജീവിതം
എന്ന് അവര്‍ മനസ്സില്‍ എപ്പോളും മന്ത്രിക്കുമായിരുന്നു .
എന്നെങ്കിലും ഒരു നാള്‍ കണ്ടു മുട്ടുമ്പോള്‍
പരസ്പരം കൈ മാറാന്‍ അവര്‍ ആശിച്ചിരുന്നത്
കളങ്കമില്ലാത്ത സ്നേഹം അത് മാത്രം ആയിരുന്നു


പ്രണയത്തിന്‍ പാരിജാതം

 Image



മാനത്ത് വാരിവിതറിയ നക്ഷത്രങ്ങള്‍ പോലെ ..
കടലില്‍ താളം പിടിച്ചു കളിക്കുന്ന ഓളങ്ങള്‍ പോലെ ..
അളന്നെടുക്കാന്‍ ആകില്ല നിന്‍ സ്നേഹം ..
തിരമാലകള്‍ പോലെ നീ അലറിയടിച്ചാല്‍
തീരമായ് എന്റെ നെഞ്ചില്‍ അണക്കും ഞാന്‍ ..
മാനത്ത് നീ ഒരു ഏകാന്ത താരമായ് മാറിയാല്‍
ചന്ദ്രനായ് നിന്‍ ചാരെ വന്നണയും ഞാന്‍ ..
.അങ്ങകലെ ചന്ദ്രനിലാവില്‍ വിരിഞ്ഞ്
പ്രണയത്തിന്‍ സുഗന്ധം പരത്താന്‍
പാരിജാതം പോലെ നീ കാത്തിരിപ്പൂ ..
ഇവിടെ പുലരിയില്‍ വിരിയാന്‍
താമര പോലെ ഞാനും കാത്തിരിപ്പൂ ..
നമ്മള്‍ ആഗ്രഹിച്ച പ്രകാശം ഒന്നില്‍ നിന്നും വരുന്നതല്ലയോ ?



2011 നവംബർ 5, ശനിയാഴ്‌ച

അഹങ്കാരം





ഞാന്‍ എന്ന ഭാവം

എല്ലാത്തിലും വലുതെന്ന ഭാവം

ഞാന്‍ എന്ന മാത്രം ചിന്ത

മറ്റുള്ളവര്‍ എങ്ങനെയും ആയിക്കോട്ടെ

എന്റെ ജീവിതം എന്റെ ഉറ്റവര്‍

എനിക്ക് അത് മാത്രം മതി

അവരുടെ സന്തോഷം മാത്രം മതി എന്ന്ന ചിന്തകള്‍

ഈ ലോകം കീഴ്മേല്‍ മറിയട്ടെ...

എന്റെ മാത്രമായ ലോകം നശിക്കാതിരിക്കാന്‍

പെടുന്ന പെടാ പാടുകള്‍

ഇതാണോ അഹങ്കാരം ?

അതോ ആരെയും ഭയക്കാതെ ഉള്ള ജീവിതമോ?

ഇതാണോ അഹങ്കാരം ?








 


നിനക്കായ്‌ ..


ഒരു വിളിക്കായ്

ഒരു നോട്ടത്തിനായ്

ഒരു വാക്കിനായ്‌

ഒരു നുള്ള് സ്നേഹത്തിനായ്

ഒന്ന് പിണങ്ങി ഇരിക്കുവനായ്

കണ്ണുകള്‍ നിറയുമ്പോള്‍

നെഞ്ചില്‍ മുഖം ചേര്‍ത്ത് തേങ്ങു വാനായ്

സന്തോഷം വരുമ്പോള്‍ കൂടെ ചിരിക്കുവാനായ്

കൂടെ കൈ പിടിച്ചു നടക്കുവാനായ്

വാശി പിടിച്ചു മുഖം വീര്‍പ്പിച്ചു ഇരിക്കുവാനായ്

നടന്നു തളരുമ്പോള്‍ ഒരു കൈ താങ്ങിനായ്

നിന്നെയും  പ്രതീക്ഷിച്ചു 

ഞാന്‍ ഈ വഴിയില്‍ ഏകയായ്


funscrape.com


നിലക്കാത്ത മഴ ....





മഴ ചാറിതുടങ്ങിയിരുന്നു

ഓടിന്മേല്‍ വീഴുന്ന ഓരോ മഴത്തുള്ളിയും

കുതിച്ചു കിതച്ചു

ഉമ്മറപ്പടിയില്‍ ഇറ്റിറ്റു വീഴുന്നു

ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍

കുഞ്ഞു കുഞ്ഞു തോടുകളാ യ്

പറമ്പിലേക്ക് ഒഴുകുന്നു

പെട്ടന്ന് മഴ കുറഞ്ഞു

മഴ കുറഞ്ഞപ്പോള്‍

മഴത്തുള്ളികളുടെ  ശക്തിയും കുറഞ്ഞുപോയോ ?

കുഞ്ഞു കുഞ്ഞു തോടുകളുടെ ഒഴുക്കും കുറഞ്ഞു

അകലങ്ങള്‍ കൂടി

ഒഴുക്കിന്റെ ശക്തി   പിന്നെയും കുറഞ്ഞു

പെട്ടന്ന് അതാ ആര്‍ത്തലച്ചു മഴ പിന്നെയും

ഇപ്പോള്‍ അകലങ്ങള്‍ ഇല്ല

ഒഴുക്കിന്റെ ശക്തി വളരെ കൂടി

മഴത്തുള്ളികള്‍ ഒരുമിച്ചു 

പിന്നെയും ഒഴുകി.......

മഴ സ്നേഹം ആകുന്നു

അത് തോരാതെ ആര്‍ത്തലച്ചു പെയ്തു കൊണ്ടേ ഇരിക്കണം .

അകലങ്ങള്‍ ഇല്ലാതെ  ...........

funscrape.com



നീ എവിടെ ............???????





 

ഈ വിരഹം എന്റെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളെയും ഇല്ലാതാക്കിയ പോലെ ..

എന്റെ ജീവനെ, നീ ഒരു വീണ ആണെങ്കില്‍ ഞാന്‍ അതില്‍ നിന്ന് ഉതിരുന്ന സംഗീതം അല്ലെ ?

നീ ഒരു ഗാനം ആണെങ്കില്‍ ഞാന്‍ അതിന്റെ താളം  അല്ലെ ?

നിന്റെ സന്തോഷവും ദുഖവും എന്റെയും ആയിരുന്നു

എന്റെ മുഴവന്‍ ജീവിതവും നിന്നോട് ഒപ്പം ആയിരുന്നു

ഈ ജീവിത യാത്രയില്‍ നമ്മള്‍ ഒരുമിച്ചായിരിക്കും  ചിരിച്ചു കൊണ്ട് നമ്മള്‍ പറഞ്ഞത് ,

നീ ഓര്‍ക്കുന്നുവോ ?

അത് ഇന്നലെ ആയിരുന്നു .

വെണ്ണിലാവു കാണുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ത്തു പോകുന്നു

രാത്രി മുഴുവന്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു .

എനിക്ക് താങ്ങുവാന്‍ ആകുന്നില്ല ഈ വിരഹം

നിന്നെ കാത്തിരുന്ന് എന്റെ കണ്ണുകള്‍ തളര്‍ന്നു പോകുന്നു

നീ എവിടെ ............???????








 




നിന്റേതു മാത്രം




പാടത്തെ നെല്ക്കതിരിന്റെ പച്ച മണവും

പട്ടം പറത്തുമ്പോള്‍ പാട വരമ്പിലെ ചെളിയില്‍ തെഞ്ഞി വീണപ്പോള്‍

കൂട്ടുകാര്‍ കൈ കൊട്ടി ചിരിച്ചപ്പോള്‍

സാന്ത്വനമായ് നീ അരികില്‍ വന്നതും

മാവിന്റെ കൊമ്പില്‍ ഊഞ്ഞാല്‍ ആട്ടി തന്നതും

പനി ച്ച് തുള്ളുമ്പോള്‍ ആശ്വസിപ്പിച്ചു കൂട്ടായ് ഇരുന്നതും

കരിവളകളും കണ്മഷിയും അണിയിച്ചു തന്നതും

തോരാത്ത പരിഭവങ്ങളും നമുക്ക് മാത്രമായ്

നിന്റെ സ്നേഹത്തിനു പകരമായ്

എന്തുണ്ട് ഈ ഭൂമിയില്‍

ഈ ആകാശത്തിന്‍ കീഴില്‍ എന്ത് കിട്ടിയാലും

നിന്റെ സ്നേഹത്തോളം വരികില്ല  എനിക്ക് എതുമെന്നും

ഈ ലോകത്തിന്‍  ഏതു കോണില്‍ ആണെങ്കിലും

നിന്റെ  ഈ സ്നേഹം , നിന്റെ ഈ ലാളന

മതി... എനിക്ക് ഇത് മാത്രം മതി...








 




തുടരുന്ന തെറ്റുകള്‍..





കണ്ണ് നീര്‍ ബാക്കിയില്ലയിനി കരയുവാന്‍

മാത്രമായ്  വിധിച്ചതോ സ്ത്രീ ജന്മം

എന്റെ നാടി നിയും തിരിച്ചറിയാതിരി പ്പൂ

മുഖം മൂടിയിട്ടാടുന്ന ചെകുത്താന്മാര്‍ തന്‍

വ്യത്യ സ്തമാം രൂപങ്ങള്‍ ..

മറക്കുവാന്‍ ശ്രമിക്കുന്നു പലതും

മറക്കുവാനാകില്ല ഇനിയും

തുടരുന്നു ചെകുത്താന്മാര്‍ വിളയാട്ട്

എന്തൊരെളുപ്പം  പഴി ചാരുവാന്‍

ഉപദേശിക്കാന്‍ അതിലേ റെയെളുപ്പം

ഉറ്റവര്‍ക്ക് ആപത്തു വരുമ്പോള്‍ മാത്രം

പുകയുന്ന വീര്യം , അയല്‍ക്കാര്‍ക്ക് വരുമ്പോള്‍

കാണാതെ നടിക്കുന്നുവോ നമ്മള്‍ ?

ബന്ധുക്കള്‍ പലരും ശത്രുക്കളായി മാറുന്നുവോ

ഈ ലോകത്തിന്‍ പോക്ക് എങ്ങോട്ടെന്നറിയാതെ

കേഴുന്നു ഈ മണ്ണില്‍ കുരുന്നു മക്കള്‍

അരുതേ  ക്രൂരത ഇനിയും

അനുഭവിക്കാതെ പോകില്ല നിങ്ങളീ മണ്ണു വിട്ടു ..

താന്‍ താന്‍ ചെയ്യുന്ന പാപങ്ങള്‍

താന്‍ താന്‍ അനുഭവിചീടുക തന്നെ ചെയ്യും...
funscrape.com