എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2013 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

സ്വപ്‌നങ്ങള്‍ മനുഷ്യന് മാത്രം സ്വന്തമാണോ?






 

മനസ്സില്‍ വിരിയുന്ന സ്വപ്‌നങ്ങള്‍
കണ്ണുകള്‍ ആലസ്യത്തിന്റെ വിരിമാറിലേക്ക് അടര്‍ന്നു വീഴുമ്പോള്‍
ഒരായിരം വര്‍ണ്ണ  പൂക്കള്‍ വിതറി
വിരുന്നുകാരനായ് എത്തുന്നു സ്വപ്‌നങ്ങള്‍
ചിലപ്പോള്‍ മധുരവും , ചിലപ്പോള്‍ കയ്പ്പും എകിടുന്നു
സ്വപ്നങ്ങള്‍ക്ക് നിറമുണ്ടോ
ലോകത്തില്‍ പാറി പറക്കാം സ്വപ്നത്തിലൂടെ 
കണ്ടിട്ടും കണ്ടിട്ടും മതി വരാതെ ഒരു കൂട്ടം സ്വപ്‌നങ്ങള്‍
ഇനി ഒരിക്കലും കാണരുതേ എന്ന് തോന്നി പോകുന്ന ചില സ്വപ്‌നങ്ങള്‍
ജീവിതത്തിനു അര്‍ത്ഥം നല്‍കുന്നു ചില സ്വപ്‌നങ്ങള്‍
ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു ചില സ്വപ്നങ്ങള്‍
സ്വപ്നത്തില്‍ കണ്ടത് യാഥാര്‍ത്യമാകുമ്പോള്‍
അമ്പരക്കുന്നു ചിലര്‍
സ്വപ്‌നങ്ങള്‍ അത് മനുഷ്യന് മാത്രം സ്വന്തമാണോ?



 


പുഴു




ശലഭം പോലെ പറന്നു ഞാന്‍
ചിറകുകള്‍ കുഴഞ്ഞില്ല, തളര്‍ന്നില്ല
പക്ഷെ കാഴ്ചക്കാര്‍ക്ക് കണ്ണ് കഴച്ചു
ചിറകുകള്‍ അരിയാന്‍ ആക്രോശം.
കുട്ടിക്കാലമാണതെന്ന് ആരോ പറഞ്ഞു.
ഇന്ന് ഞാന്‍ വെറുമൊരു പുഴു
മരിക്കാതെ മരിച്ച പുഴു..
എന്തിനരിഞ്ഞു നിങ്ങളെന്റെ
ചിറകുകള്‍…?
മനസ്സിലെ വിതുമ്പിയൊള്ളൂ ..
ഉറക്കെ പറഞ്ഞാല്‍ നാവും അരിയും.
നോക്കിയാല്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും
എന്തിനിങ്ങനെ നപുംസക ജന്മം..??
മടുത്തു പക്ഷെ ആത്മഹത്യക്കും ഭയം.
ഞാനാണ് നാളത്തെ തലമുറ
നാടിന്റെ ഭാവി.!!!


മനുഷ്യന്‍


 
മണ്ണിനെ അറിയാതെ മഴയില്‍ നനയാതെ 
നിലാവിലെക്ക് ഇറങ്ങാതെ 
ഓണമറിയാതെ  നാടന്‍  പാട്ടുകള്‍ അറിയാതെ 
കളി വഞ്ചി പാട്ടില്‍ മനം തുഴഞ്ഞു പോകാതെ 
കുടമുല്ല വിരിയുന്ന ഗന്ധം അറിയാതെ 
കഥയുടെ കടലില്‍ നീരടാതെ 
കവിത കേള്‍കാതെ ഹൃദയത്തെ അറിയാതെ 
മലയാളം പറയാതെ ..........
മലയാളി ആവുന്നതെങ്ങനെ .............?
മനുഷ്യന്‍ ആവുന്നത് എങ്ങനെ .............?