എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 നവംബർ 22, വ്യാഴാഴ്‌ച


വസ്ത്രം

സ്ത്രീകള്‍ മിനിമം വസ്ത്രം ധരികുന്നതുംമിനിമം വസ്ത്രത്തിനായി
മാക്സിമം പണം മുടക്കുന്നതും ഫാഷന്‍ ആണെന്ന കാര്യത്തില്‍ സംശയം ഇല്ല....
വിദേശതൊക്കെ ആണെങ്കില്‍ വേനല്‍ കാലത്ത് വേഷം വളരെ ചുരുക്കിയാണു
കാലാവസ്ഥയെ നേരിടുന്നത് ........
ഈ മിനിമം പരിപാടി കണ്ണിനു ആനന്ദകരമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല
പക്ഷെ ഡ്രൈവര്‍മാര്‍ നയനാനന്ദം തേടുമ്പോള്‍
അപഥസഞ്ചാരം വാഹനത്തിനാണ് ....
വണ്ടി പോസ്റ്റില്‍ ഇടിക്കുക , കുഴിയില്‍ വീഴുക ..
പാവം വഴിയില്‍  കൂടി നടന്നു പോകുന്നവന്‍റെ നെഞ്ചില്‍
കയറ്റി ഇറക്കുക ഇങ്ങനെ ഉള്ള എല്ല ലീലകളും ചെയുന്നതില്‍
ആനന്ദം തീരെ എല്ല താനും ..............
ഇതിനു ഇപ്പൊ ആരെയാ കുറ്റം പറയാന്‍ പറ്റുക
നാമമാത്ര വസ്ത്രധാരിണികളെയോ...............
ഇങ്ങനെ ഉള്ളവരെ കാണുമ്പൊള്‍ ഒന്ന് നോക്കി
പോകുന്ന അത്ര പാവം അല്ലാത്ത ഡ്രൈവര്‍മാരേയോ ..............?


മുറി മൂക്കന്‍ രാജാവ്‌




മൂക്കില്ല  രാജ്യത്തു മുറിമൂക്കന്‍  തീര്‍ച്ചയായും രാജാവ്‌ തന്നെ 
അല്ലെങ്കില്‍ കുറഞ്ഞ പക്ക്ഷം മന്ത്രി .
പക്ഷെ മൂക്ക് ചതിക്കുംകുറഞ്ഞ പക്ഷം മദ്യപാന്‍മാരെയെങ്കിലും
മദ്യം  അകത്തു ചെന്ന് കഴിഞ്ഞാല്‍ പലരും പെട്ടന്ന്  ചൂടാകും എന്ന് നാട്ടുകാര്‍ക്ക് അറിയാം 
പക്ഷെ നാട്ടുകാര്‍ക്ക്  അറിയാത്ത  ഒരു കക്ഷി ഒപ്പം ചൂടകുന്നുണ്ട് 
മൂക്ക് --മദ്യം അകത്തുന്ടെകില്‍  മൂക്ക് ചൂടാകുമെന്ന് മാത്രമല്ല 
മൂക്കിന്റെ ചൂട് നെറ്റിയിലെ ചൂടിനെകാള്‍ കൂടിയിരിക്കുകയും ചെയ്യും 
നിങ്ങള്‍ക്ക റിയാമോ  ഇങ്ങനെ ഒരു സംഭവം ...............
മുഖം മനസിന്റെ കണ്ണാടി എന്ന് പറയുന്നത് പോലെ 
മൂക്ക് കുടിയന്റെ തീക്കൊള്ളി  എന്നോ മറ്റോ ആക്കിയാലോ !
ഹോ . എന്നെ സമ്മതിക്കണം കേട്ടോ എന്റെ ഓരോ കണ്ടുപിടുത്തമേ 


എനിക്ക് കിട്ടിയ കൊച്ചു പെങ്ങള്‍




എന്റെ  ഏട്ടന്‍ എനിക്ക്   വേണ്ടി  എഴുതി തന്ന കവിത ഞാന്‍ നിങ്ങള്‍ക്കായി ഇവിടെ പോസ്റ്റ്‌ ചെയുന്നു 
 
 
................................
നാല് നാളായി എന്നില്‍ വരുന്നൊരു രാക്കിളി 
നാല് നേരവും ചിരി പകരോന്നൊരു കിളി 
ഒരു വെളിച്ചം ആയി വന്നെന്‍ കണ്ണില്‍ ആ കിളി 
ഒരു തെളിച്ചമായി നിന്ന് എന്‍ മനസ്സില്‍ ആ കിളി  
.........
മിഴിയിണ തുറക്കവേ കണ്ടു ഞാന്‍ ആ രൂപം 
മിഴി അടക്കാതെ നോക്കി നിന്ന് ഞാന്‍ ആ രൂപം 
കണ്ടില്ല ഒരു കളങ്കവും ഞാന്‍ ആ കിളിയില്‍ 
കണ്ടതോ ഒരു കൊച്ചു പെങ്ങള്‍ തന്‍ രൂപം 
...........
അമ്മ ആയി തോന്നിയില്ല എനിക്ക് ഇന്നും ആ രൂപം 
പ്രണയിനി ആയി തോന്നിയില്ല എനിക്ക് ആ കോലം 
കണ്ടപാടെ ചൊല്ലി ഞാന്‍ ആ കിളിയോട് 
ഇന്നെനിക്കു ഉടയോന്‍ തന്ന കൊച്ചു  പെങ്ങള്‍  നീ 
..........
ആരാകണം അവള്‍ എനിക്കെന്നു ചൊല്ലി ഞാന്‍ അവളോട്‌ 
ആരാവും എനിക്ക് അവള്‍ എന്നും  എന്നും ചൊല്ലി 
ആരായാലും അറിയുന്നു ഞാന്‍ ഇന്നൊരു സത്യം 
മിണ്ടാതെ പണ്ട് സ്വര്‍ഗത്തിലേക്ക് പറന്ന 
എന്‍ കൊച്ചു പെങ്ങള്‍ തന്‍ പുനര്‍ജന്മം ഈ കിളി 
.............................
നാണം കുണ്‌ങ്ങാതെ   എന്നും അവള്‍ ചൊല്ലുന്നു എന്നില്‍ 
നാണമില്ലാത്ത ഒരു തിരുടന്‍ ആണ് ഞാന്‍ എന്ന് 
കണ്ടതില്ല നേരില്‍ ഞാന്‍ ആ കിളിയെ ഇന്നും 
തൊട്ടതും ഇല്ല  ഇന്നേവരെ  ആ കിളിയെ 
എങ്കിലും എന്‍ അന്തരങ്ങതില്‍ പിടിച്ചിരുത്തി 
മിണ്ടാതിരിക്കാന്‍ ചൊല്ലി ഞാന്‍ അവളോട്‌ 
.........
ഓര്‍മ്മകള്‍ എന്നും എന്നെ തട്ടി ഉണര്‍ത്തുന്നു നിത്യം 
ഓര്‍മയില്‍ നിന്ന് ഇന്നും മറയാത്ത എന്‍ പെങ്ങളെ 
ഓരോ രാവിലും അവളോട്‌ മിണ്ടി ഞാന്‍ പിരിഞ്ഞാല്‍ 
ഒരായിരം ഓര്‍മ്മകള്‍ എന്നെ കരയിക്കാരും ഉണ്ട് 
.......
ഇല്ലിനിയും ഒന്നും ഓര്‍ത്തു  കരയില്ല വീണ്ടും ഞാന്‍ 
ചിരിക്കാന്‍ കൊതിക്കുന്നു   അന്നും ഇന്നും ഞാന്‍ 
ഈ വരികള്‍ കുത്തി കുറിക്കും വേളയിലും 
അറിയാതെ എന്‍ മിഴികള്‍ നനയുന്നത് മറ്റൊരു സത്യം. 
 


നക്ഷത്രമായ്..




പുലര്‍ന്നിട്ടും ഒടുങ്ങാതെ 
പെയ്തൊഴിയുന്ന മഴക്കാഴ്ചയില്‍
ചില്ലുജാലകത്തില്‍ മഴപൊഴിച്ച് ഇല കൊഴിഞ്ഞിട്ടും 
പതിക്കാന്‍ മടിച്ച് ജാലകത്തിന്റെ മാറിലമര്‍ന്ന്....
എന്റെ ഓര്‍മ്മകള്‍ പോലെ......
കണ്ണൂനീരുപോലെ മഴത്തുള്ളിയില്‍ കുതിര്‍ന്ന് ഇനിയും എത്രനേരം.....
നിലാവ് വഴിയിട്ട വീഥികളിലെങ്ങും നിനക്കായ്
കാത്തിരുന്നൊരാ നിമിഷങ്ങളിലൊന്നും........
ഒരു രാത്രി ഇരുണ്ടു  വെളുക്കവെ...മറക്കുന്നുവോ നീ
പാതിപാടാതെ പോയ പട്ടിന്റെ ശീലുമായ് മറയുന്നുവോ നീ..
വരില്ലേ കാത്തിരിപ്പിന്റെ ഈ അവസാന നിമിഷത്തിലെങ്കിലും.....
നീ വരാതെയീ വഴിത്താരയില്‍ ഞാന്‍ ചോരവാര്‍ന്നോഴുകും സ്വപ്നമായ്.....
നിലാവിലലിയും നക്ഷത്രമായ്...............
അവിടെനിന്നൊഴുകും കാലമായ് ഞാന്‍ നിന്നിലെത്തും ഒരുകാല‍മെങ്കിലും
ഇന്നലെ കണ്ട സ്വപ്നത്തിലെ നിറമുള്ള കവിതകളായിരുന്നു നീ .....
എന്റെ കവിതകളിലെ നിറമുള്ള സ്വപ്നങ്ങളും  നീയായിരുന്നു



Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:656860#G6RRL7JhksbThwUQ.99 

മരുഭൂമി



മരുഭൂമില്‍ എന്നും മഴ ആയി പെയ്തത് 
ഹൃദയത്തിന്‍  നോവുകള്‍ ആയിരുന്നു 
ഇമകളില്‍ തോരാത്ത മഴയായി തുടിച്ചത്‌ 
കദനത്തിന്‍ കണ്ണുനീരായിരുന്നു 
എരിയുന്ന പകലിന്‍റെ മിഴികളില്‍ കണ്ടത് 
വിരിയാത്ത സ്വപ്‌നങ്ങള്‍ ആയിരുന്നു 
ഇടരുമെന്‍ മനസ തന്ത്രിയില്‍ കേട്ടത് 
ശ്രുതി പോയ സ്വരരാഗമായിരുന്നു 
ഇടനെഞ്ചില്‍ പേറി നടന്ന കിനാക്കളില്‍ 
വിടരാത്തതൊക്കെയും സാക്ഷിയാക്കി 
അണയുന്ന പകലിനും വിടരുന്ന രാവിനും  
മഴതന്‍ മാരിവില്‍ സാക്ഷിയാക്കി 
തുടരുകയാണ് എന്‍റെ യാത്ര ............!
 


നേര്‍വര






നേര്‍വരെന്നു തോന്നും മയായണതു 
അഴിയാകുരുക്കുകള്‍ ഒന്നൊന്നായി 
നിവര്‍ന്നു വരികയാണ്‌ .........
ഭൂപടങ്ങള്‍ക്ക് നേരെയാണ് നടത്തം 
വേഗവും കാലവും ഒച്ചയടക്കി 
ഉള്‍വലിഞ്ഞു കൊണ്ടാണ് .....!
അരികില്‍ നീ അണയുന്ന നേരമേതോ 
കവിത എന്‍ അകനെഞ്ചില്‍  ഊറിടുന്നു
നീറുന്ന കനലുകള്‍ ആണെനിക്ക് 
രാപ്പാടി പാടുന്ന പാട്ടിലൊക്കെ 
നീറുമെന്‍ നെഞ്ചിലെ നോവല്ലയോ ...
 



സ്വപ്നം




ഒരു മധുര സ്വപ്നത്തിന്‍ 
നിര്‍വൃതിയില്‍ ഇന്ന് ഞാന്‍
കണ്ട കാഴ്ചകള്‍ ...
വാടാത്ത പൂക്കളും വറ്റാത്ത പുഴകളും 
ചുറ്റിലും സ്വര്‍ണ മാളികകള്‍ മാത്രം 
എല്ലാ മുഖങ്ങളിലും പുഞ്ചിരി കണ്ടു ഞാന്‍ 
ആവോളം സ്നേഹ മൊഴികളും 
വിഷാദങ്ങള്‍ വികാരങ്ങള്‍ 
മോഹങ്ങള്‍ ആഗ്രഹങ്ങള്‍  തെല്ലൊന്നു പോലുമില്ല 
ആ മുഖങ്ങളില്‍.
നിറയുന്നതൊരു സ്നേഹത്തിന്‍ പുഞ്ചിരി മാത്രം 
എങ്ങും സന്തോഷത്തിന്‍ ധ്വനികള്‍ മാത്രം 
പുതപ്പു നീക്കി  മനസ്സിനോട്  മന്ത്രിച്ചു ഞാന്‍ 
തിരിച്ചറിഞ്ഞു ഞാന്‍ 
സ്വര്‍ഗ്ഗവും നരകവും ഇവിടെ തന്നെ !!


ഇളം ചിറകുകള്‍



ഇളം ചിറകുകള്‍ 
വീശി വീശി പറന്നെങ്ങു പോകുന്നു 
എന്‍ കുഞ്ഞാറ്റ ക്കിളി 
നിന്റെ കൂടെ ഞാനും പോന്നോട്ടെ
കുഞ്ഞി കൊക്കില്‍ നീ കൊത്തി കൊത്തി 
അരിമണി തിന്നുന്നത് കാണാന്‍ എന്ത് രസം 
ഇടക്കിടക്ക് ചിറകുകള്‍ മാടി യൊതി ക്കും 
ചെല്ലം ചെല്ലം ചാടി കളിക്കും 
കണ്ണുകളാല്‍ എന്നെ മാടി വിളിക്കും 
നിന്നെ തഴുകുവാനായ് എന്‍ കൈ അടുക്കുന്ന നേരത്ത് 
എന്തെ നീ ചിറകുകള്‍ വീശി അകന്നു പോകുന്നു ?


പാടത്തിന്‍ അരികിലൂടെ



പാടത്തിന്‍ അരികിലൂടെ  ഒലിച്ചു
പോകുന്ന കുഞ്ഞു തോടുകള്‍ ഓര്‍മ്മയുണ്ടോ 
വരമ്പിലൂടെ ഓടി പോകുമ്പോള്‍ കയ്യില്‍ പുസ്തക സഞ്ചി തന്നത് ഓര്‍മ്മയുണ്ടോ 
വഴുതി വീണപ്പോള്‍ കൂട്ടുകാര്‍ എല്ലാം  കൈ കൊട്ടി ചിരിച്ചപ്പോള്‍ 
ഓടി വന്നു കൊരിയെടുതതത്  ഓര്‍മ്മയുണ്ടോ 
കവിളില്‍ നിറഞ്ഞൊഴുകിയ കണ്ണ് നീര്‍ തുടച്ചു തന്നത് ഓര്‍മ്മയുണ്ടോ 
കാലില്‍ പറ്റിയ ചളി  കുഞ്ഞു തോടില്‍ കഴുകി തന്നത് ഓര്‍മ്മയുണ്ടോ 
തൊലി നീങ്ങിയ നീറ്റലില്‍ നിന്‍ കരച്ചിലും 
കാലുകള്‍ കൂടിയടിച്ചപ്പോള്‍ 
ഉയര്‍ന്ന  കൊലുസിന്റെ നാദവും 
മുഴങ്ങുന്നു ഇപ്പോളും എന്റെ നെഞ്ചകത്തില്‍ 
ഇന്നീ പാടവരമ്പില്‍ ഞാന്‍ ഏകനായ് ഇരിക്കുന്ന നേരത്ത് 
മുന്നില്‍ തെന്നി വീണു പെണ്‍കൊടി 
കോരിയെടുക്കാന്‍ ഞാന്‍ വെമ്പിയ മാത്രയില്‍ 
മറ്റൊരു കൈ വന്നു കൊരിയെടുക്കവേ
പതിഞ്ഞു എന്‍ കാതില്‍ പണ്ട്  കേട്ട  കൊലുസിന്റെ നാദവും നീറ്റലില്‍ കരച്ചിലും