എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2012 നവംബർ 22, വ്യാഴാഴ്‌ച


എനിക്ക് കിട്ടിയ കൊച്ചു പെങ്ങള്‍




എന്റെ  ഏട്ടന്‍ എനിക്ക്   വേണ്ടി  എഴുതി തന്ന കവിത ഞാന്‍ നിങ്ങള്‍ക്കായി ഇവിടെ പോസ്റ്റ്‌ ചെയുന്നു 
 
 
................................
നാല് നാളായി എന്നില്‍ വരുന്നൊരു രാക്കിളി 
നാല് നേരവും ചിരി പകരോന്നൊരു കിളി 
ഒരു വെളിച്ചം ആയി വന്നെന്‍ കണ്ണില്‍ ആ കിളി 
ഒരു തെളിച്ചമായി നിന്ന് എന്‍ മനസ്സില്‍ ആ കിളി  
.........
മിഴിയിണ തുറക്കവേ കണ്ടു ഞാന്‍ ആ രൂപം 
മിഴി അടക്കാതെ നോക്കി നിന്ന് ഞാന്‍ ആ രൂപം 
കണ്ടില്ല ഒരു കളങ്കവും ഞാന്‍ ആ കിളിയില്‍ 
കണ്ടതോ ഒരു കൊച്ചു പെങ്ങള്‍ തന്‍ രൂപം 
...........
അമ്മ ആയി തോന്നിയില്ല എനിക്ക് ഇന്നും ആ രൂപം 
പ്രണയിനി ആയി തോന്നിയില്ല എനിക്ക് ആ കോലം 
കണ്ടപാടെ ചൊല്ലി ഞാന്‍ ആ കിളിയോട് 
ഇന്നെനിക്കു ഉടയോന്‍ തന്ന കൊച്ചു  പെങ്ങള്‍  നീ 
..........
ആരാകണം അവള്‍ എനിക്കെന്നു ചൊല്ലി ഞാന്‍ അവളോട്‌ 
ആരാവും എനിക്ക് അവള്‍ എന്നും  എന്നും ചൊല്ലി 
ആരായാലും അറിയുന്നു ഞാന്‍ ഇന്നൊരു സത്യം 
മിണ്ടാതെ പണ്ട് സ്വര്‍ഗത്തിലേക്ക് പറന്ന 
എന്‍ കൊച്ചു പെങ്ങള്‍ തന്‍ പുനര്‍ജന്മം ഈ കിളി 
.............................
നാണം കുണ്‌ങ്ങാതെ   എന്നും അവള്‍ ചൊല്ലുന്നു എന്നില്‍ 
നാണമില്ലാത്ത ഒരു തിരുടന്‍ ആണ് ഞാന്‍ എന്ന് 
കണ്ടതില്ല നേരില്‍ ഞാന്‍ ആ കിളിയെ ഇന്നും 
തൊട്ടതും ഇല്ല  ഇന്നേവരെ  ആ കിളിയെ 
എങ്കിലും എന്‍ അന്തരങ്ങതില്‍ പിടിച്ചിരുത്തി 
മിണ്ടാതിരിക്കാന്‍ ചൊല്ലി ഞാന്‍ അവളോട്‌ 
.........
ഓര്‍മ്മകള്‍ എന്നും എന്നെ തട്ടി ഉണര്‍ത്തുന്നു നിത്യം 
ഓര്‍മയില്‍ നിന്ന് ഇന്നും മറയാത്ത എന്‍ പെങ്ങളെ 
ഓരോ രാവിലും അവളോട്‌ മിണ്ടി ഞാന്‍ പിരിഞ്ഞാല്‍ 
ഒരായിരം ഓര്‍മ്മകള്‍ എന്നെ കരയിക്കാരും ഉണ്ട് 
.......
ഇല്ലിനിയും ഒന്നും ഓര്‍ത്തു  കരയില്ല വീണ്ടും ഞാന്‍ 
ചിരിക്കാന്‍ കൊതിക്കുന്നു   അന്നും ഇന്നും ഞാന്‍ 
ഈ വരികള്‍ കുത്തി കുറിക്കും വേളയിലും 
അറിയാതെ എന്‍ മിഴികള്‍ നനയുന്നത് മറ്റൊരു സത്യം. 
 

1 അഭിപ്രായം:

CmTechZ പറഞ്ഞു...

നന്നായിട്ടുണ്ട്