ഈ മരുഭൂമിയിലെ ഏകാന്തതയില്‍ എനിക്ക് ആശ്വാസമായി കിട്ടിയ
എന്റെ പുണ്ണ്യമായിരുന്നു അവന്‍ ..
രാത്രില്‍ കുറെ നേരം പതിവില്ലാതെ അവന്‍
എന്നോട് ഒരു പാട് സംസാരിച്ചിരുന്നു ., കുറെ കാര്യങ്ങള്‍ പറഞ്ഞു
എന്നെ കളിയാക്കി , ചിരിപ്പിച്ചു , ദേഷ്യം പിടിപ്പിച്ചു , തമാശകള്‍ പറഞ്ഞു ..
എനിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞപോ എന്നെ ഉറക്കാന്‍ പട്ടു പടി തന്നു
പക്ഷെ ഞാന്‍ ഉണര്ന്നപോ അവനെ കാണാന്‍ ഇല്ല . , എവിടെയും കാണാന്‍ ഇല്ല
അവനു എന്ത് പറ്റി? എന്നോട് ഒരു വാക്ക് പോലും പറയാതെ
എന്നെ തനിച്ചാക്കി എവിടെ ആണ് പോയത് ?
ഇന്നലെ രാത്രി വരെ എന്നോട് കൂടെ ഇരുന്നു കിന്നാരം പറഞ്ഞവന്‍ ..
എന്നെ താരാട്ട് പാടി ഉറക്കിയവന്‍.. നേരം പുലര്‍ന്നതും അവനെ കാണുന്നില്ല ..
ഞാന്‍ ഭൂമിയിലേക്ക് താണുപോകുന്ന പോലെ ..
കഴിയുന്നില്ല താങ്ങാന്‍ കഴിയുന്നില്ല . വിശ്വസിക്കാന്‍ കഴിയുന്നില്ല ..
എന്തിനാണ് അവന്‍ എന്നെ തനിച്ചാക്കി പോയത് ? മിനുട്ടുകള്‍ മണിക്കൂറുകള്‍..
അവന്റെ വിളിക്കായി കാതോര്‍ത്തിരുന്നു ഞാന്‍ ..
എന്റെ കാതുകളിലേക്ക് വീണ്ടും സ്നേഹത്തോടെ അവന്‍ തിരിച്ചെത്തി
ഇന്ന് അവന്റെ കണ്ണുകള്‍ക്ക് പഴയ തിളക്കം ഇല്ല ..
മൊഴികള്‍ക്ക് പ്രണയത്തിന്റെ മാധുര്യം ഇല്ല ..
അവന്‍ ഒരു പാട് മാറിയിരിക്കുന്നു ..
ശരീരങ്ങള്‍ അകന്നാലും മനസ്സുകള്‍ അകലുകയില്ല എന്ന്
അവന്‍ പറഞ്ഞത് ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു
എന്റെ പരിഭവങ്ങള്‍ക്ക് ചെവി കൊള്ളാതെ
അവന്റെ സ്നേഹം പിന്നെയും നേര്‍ത്ത മഴത്തുള്ളികള്‍
ആയി എന്നില്‍ പെയ്തു കൊണ്ടേയിരുന്നു ..
അവന്‍ തനിച്ചാക്കി എന്തിനാണ് പോയത് ? എങ്ങാണ് പോയത് ?
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി ഞാന്‍ .......!!
>
